News

slide

17 കലാകാരന്‍മാര്‍ക്ക് ഫെല്ലോഷിപ്പ്


കേരളസര്‍ക്കാരിന്‍ വജ്രജൂബിലി ഫെല്ലോഷിപ്പില്‍ 17 പടയണി കലാകാരന്‍മാര്‍ക്ക് ജൂനിയര്‍ ഫെല്ലോഷിപ്. 1000 കലാകാരന്‍മാര്‍ക്ക് മാസം 10,000 രൂപ വീതം രണ്ടുവര്‍ഷത്തേക്ക് നല്‍കുന്ന പദ്ധതിയാണ് വജ്രജൂബിലി ഫെല്ലോഷിപ്പ്. ആയിരത്തില്‍ 15 ഫെല്ലോഷിപ്പുകളാണ് പടയണിക്കുള്ളത്. ആദ്യ ഘട്ടത്തില്‍ 9 പേരെയും രണ്ടാം ഘട്ടത്തില്‍ 6 പേരെയും തിരഞ്ഞെടുത്തു. പിന്നീട് രണ്ടു പേര്‍ക്കുകൂടി അവസരം നല്‍കി. രഞ്ജിത് കടമ്മനിട്ട, കിരണ്‍ കുരമ്പാല എന്നിവരാണ് രണ്ടു ഘട്ടത്തിലേയും ഒന്നാം റാങ്കുകാര്‍. സ്കൂളുകളിലും സാംസ്കാരിക നിലയങ്ങളിലും പരിപാടി അവതരിപ്പിക്കുകയാണ് പദ്ധതി. വിനു മോഹനന്‍ കുരമ്പാലയാണ് പടയണി വിഭാഗത്തിന്‍റെ വിദഗ്ധ സമിതിയംഗം